പോത്തുണ്ടി ശിവ ക്ഷേത്രം


 കേരളത്തിലെ പടിഞ്ഞാറു ദിക്കിലേക്ക് ദര്‍ശിക്കുന്ന ശിവലിംഗം  വളരെ അപൂര്‍വമാണ് .
 അത്തരത്തില്‍ വിശേഷപ്പെട്ട ഒരു ശിവ ക്ഷേത്രമാണ് പോത്തുണ്ടി ശിവ ക്ഷേത്രം .
 പാലക്കാട്‌ ജില്ലയിലെ  നെമ്മാറ പോത്തുണ്ടി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം
 മൂവയിരത്തിലതികം വര്‍ഷം പഴക്കമുള്ളതാണെന്ന്  പറയപ്പെടുന്നു   .
 വടക്ക് കിഴക്ക് ഭാഗത്ത്‌ വനവാസികള്‍ ആരാധിച്ചിരുന്ന വനദേവതകളും , 
 തെക്ക് ഭാഗത്ത്‌ ശ്രീ രാമന്‍റെ പാദ സ്പര്‍ശവും  , സീതാദേവിയുടെ പേരില്‍ അറിയപ്പെടുന്ന തീര്‍ഥ സങ്കേതവും  ഇവിടുത്തെ ചൈതന്ന്യ വര്‍ദ്ധനവിന് കാരണമാകുന്നു